ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, May 15, 2018

ഐ സി എസ് ഇ റിസല്‍ട്ടും വിശകലനവും


  98.55%റിസല്‍റ്റാണ് ഐ സി എസ് ഇക്ക്. കേരളത്തില്‍ അല്‍പം ഉയര്‍ന്നാല്‍ അത് വിവാദമാണ്. ഇവിടെ ഐ സി എസ് ഇ കാര്യത്തില്‍  വിവാദമില്ല. 
എന്താണ് ഐ സി എസ് ഇയില്‍ നടക്കുന്നത്. ഞാന്‍ ഒരു വിശകലനം നടത്തി. അത് പങ്കിടുകയാണ്
  • ആറ് വിഷയങ്ങള്‍ക്ക് പരീക്ഷ എഴുതുക, ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച അഞ്ച് വിഷയങ്ങളുടെ മാര്‍ക്ക് പരിഗണിച്ച് ഗ്രേ‍‍ഡ് തീരുമാനിക്കുക. ഇതാണ് ഐ സി എസി ഇയില്‍ നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതായത് ഗണിതത്തില്‍ മുപ്പത്തഞ്ച് കിട്ടിയ കുട്ടിക്ക് ആ വിഷയം ഒഴിവാക്കി മറ്റു വിഷയങ്ങളിലെ ഉയര്‍ന്ന മാര്‍ക്ക് കൊണ്ട് ഉയര്‍ന്ന ഗ്രേഡിലെത്താം
  • ഇനിയുമുണ്ട് രസകരമായ സംഗതി  ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയില്‍ ഭൗതികശാസ്ത്രത്തിന് തോറ്റ കുട്ടിക്ക് ജീവശാസ്ത്രത്തിലെ ഉയര്‍ന്ന മാര്‍ക്കിന്റെ ആനുകൂല്യത്താല്‍ ശാസ്ത്രത്തിന്റെ ശരാശരി കണക്കാക്കുന്നതിനാല്‍ വിജയിക്കാം. ഉയര്‍ന്ന ഗ്രേഡിലെത്താം
  • വേറെയുമുണ്ട്. ഇരുപത് ശതമാനം അതത് വിദ്യാലയങ്ങളാണ് തീരുമാനിക്കുക.
വിശദാശംങ്ങള്‍ വായിക്കൂ.
ഐ സി എസ് ഇ യില്‍ എത്ര മാര്‍ക്കാണ് അതത് സ്കൂളുകള്‍ നല‍്കുന്നത്?
  • ഇരുപത് മാര്‍ക്ക്
പൊതു പരീക്ഷയിലോ?
  • എണ്‍പത് മാര്‍ക്ക്.
അപ്പോള്‍ കേരളത്തിലെ രീതി പോലെയല്ലേ?
  • അതെ , പക്ഷേ വിവാദക്കാര്‍ ഇത് മറച്ച് വെക്കും.സി ബി എസ് ഇയിലും ഐ സി എസ് ഇയിലും നിരന്തരവിലയിരുത്തലായാല്‍ കുഴപ്പമില്ല. കേരളത്തിലായാല്‍ മാര്‍ക്ക് ദാനം എന്നാക്ഷേപം. പറയുമ്പോള്‍ എല്ലാം പറയണം, വിമര്‍ശിക്കുമ്പോള്‍ എല്ലാവരെയും വിമര്‍ശിക്കണം. വിമര്‍ശകരുടെ മൗനം വിചാരണ അര്‍ഹിക്കുന്നു
നിരന്തരവിലയിരുത്തലിന്റെ രീതി, പരിഗണനകള്‍ ഇവ വിശദീകരിക്കാമോ?
  • രണ്ടു തലത്തിലാണ് ഇത് നടത്തുക. അറുപത് ശതമാനത്തിന്റെ രണ്ടു ടേം പരീക്ഷകള്‍, നാല്പതുശതമാനം നിരീക്ഷണം, പ്രായോഗികപരീക്ഷ, വാചാപരീക്ഷ, പ്രോജക്ട് , അസൈന്‍മെന്റ് തുടങ്ങിയവ കണക്കിലെടുത്തും നല്‍കും..അതത് സ്കൂളുകാരാണ് മാര്‍ക്ക് നിശ്ചയിക്കുക.
ഐ സി എസ് ഇയില്‍ എന്തെല്ലാം വിഷയങ്ങളാണുളളത്?
മൂന്നു ഗ്രൂപ്പുകളാണ് ഉളളത്
Group 1 – എല്ലാ വിഷയങ്ങളും നിര്‍ബന്ധം
Group 2 –
ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ ഐശ്ചികമായി എടുക്കാം
Group 3. –
ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുത്താല്‍ മതി
ഓരോ ഗ്രൂപ്പിലുമുളള വിഷയങ്ങളുടെ ലിസ്റ്റും വാര്‍ഷികപരീക്ഷയിലെയും നിരന്തര വിലയിരുത്തലിലെയും മാര്‍ക്ക് ശതമാനവും ചുവടെ നല്‍കുന്നു.

ഒരു കുട്ടിക്ക് വിജയിക്കാന്‍ എത്ര ശതമാനം വേണം?
അഞ്ചുവിഷയങ്ങളില്‍ മുപ്പത്തഞ്ച് ശതമാനം മാര്‍ക്ക് കിട്ടുന്ന കുട്ടി വിജയിക്കും?മുപ്പത്തി മൂന്നായാലും മതി എന്നും പറയുന്നു.
അപ്പോള്‍ നിരന്തര വിലയിരുത്തല്‍ കൂടി പരിഗണിച്ചാണോ മുപ്പത്തഞ്ച് ശതമാനം?
അതെ.
എത്ര വിഷയങ്ങളിലാണ് പരീക്ഷ?
ആറ്
പിന്നെ അഞ്ചു വിഷയങ്ങളില്‍ എന്നു പറഞ്ഞതെന്തിനാ?
ഇത് ഐ സി എസ് ഇയില്‍ മാത്രമുളള സവിശേഷതയാണ്. ആറു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്ന കുട്ടിക്ക് ഏറ്റവും നന്നായി സ്കോര്‍ ലഭിച്ച അഞ്ചുവിഷയം പരിഗണിച്ചാണ് ഗ്രേഡ് തീരുമാനിക്കുക
അത് അത്ഭുതം തന്നെ, വിശദീകരിക്കാമോ?
തീര്‍ച്ചയായും. ഒരു കുട്ടി തെരഞ്ഞെടുത്ത വിഷയങ്ങളിവയാണെന്നു കരുതുക
  1. Mathematics
  2. Computer/ P.ed. ( Optinal subject )
  3. Hindi ( Regional language)
  4. Science ( Physics + Chemistry + Biology)
  5. English ( Language + Literature)
  6. Social Science ( History/ Civics + Geography )
ഇതില്‍
  1. PHY+ Chem+ Bio എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ÷ 3 = PCB ( ശാസ്ത്രത്തിനുളള ശരാശരി മാര്‍ക്ക്
  2. History and Civics + Geographyഎന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ÷ 2 = HCG ( സാമൂഹികശാസ്ത്രത്തിനുളള ശരാശരി മാര്‍ക്ക്
    എന്നിങ്ങനെ കണക്കുകൂട്ടും. ബയോളജിക്ക് കൂടുതല്‍ കിട്ടുന്ന കുട്ടി ഭൗതികശാസ്ത്രത്തിനു കുറവാണെങ്കിലും ശാസ്ത്രശരാശരിയില്‍ മികച്ചു നില്‍ക്കും. രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ തിരിച്ച് ഐ സി എസ് ഇ മാര്‍ക്ക് ലിസ്റ്റ് നല്‍കാറില്ല
    ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചതില്‍ ഇപ്പോള്‍ വ്യക്തത വന്നു കാണും. ഒരുവിഷയത്തിന്റെ ആനുകൂല്യത്താല്‍ മറ്റൊരു വിഷയത്തിന്റെ നിലവാരമില്ലായ്മ പരിഹരിക്കുന്ന മാന്ത്രിക വിദ്യയാണിത്.  
    അതായത് കുട്ടിക്ക് 30.60.70 എന്നിങ്ങനെ  ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയ്ക് യഥാക്രമം കിട്ടി. കുട്ടി ഭൗതികശാസ്ത്രത്തിന് തോറ്റതാണ്. പക്ഷേ ശാസ്ത്രത്തിന് കുട്ടിക്ക് അമ്പത്തിമൂന്നു ശതമാനം മാര്‍ക്ക് കിട്ടിയതായി പ്രഖ്യാപിക്കും
ആകെ മാര്‍ക്ക് കണക്കാക്കുന്നതിലും ഇത്തരം ഏര്‍പ്പാടുകള്‍ ഉണ്ടോ?
ഉണ്ട്. ഇനി ആകെ മാര്‍ക്ക് കണക്കാക്കുന്ന രീതി നോക്കാം.കുട്ടിക്ക് ലഭിച്ച മാര്‍ക്ക് ഇങ്ങനെയാണെന്നു കരുതുക
  • Eng : 78
  • Maths : 48
  • HCG : 88
  • PCB : 89
  • Hindi/ other languages : 99
  • Computer/ Other 3rd Group subject : 95
ഇംഗ്ലീഷ് നിര്‍ബന്ധമാണ്. അതിനാല്‍ അഞ്ച് വിഷയം തെരഞ്ഞെടുക്കുമ്പോള്‍ അത് ഒഴിവാക്കാനാകില്ല
മുകളില്‍ ഗണിതത്തിലാണ് കുട്ടി മോശം പ്രകടനം നടത്തിയിട്ടുളളത്
അതിനാല്‍ അത് ഒഴിവാക്കി ഗ്രേഡ് കാണും
(Eng + HCG + PCB + Hindi/others + Computer/others ) = 449
Percentage = (Sum of marks obtained÷ Max marks) × 100= = (449/500) x 100 = 89.8%
ആറു വിഷയങ്ങളിലും കൂടി അറുനൂറില്‍ ശതമാനം കണക്ക് കൂട്ടിയിരുന്നെങ്കില്‍ ഈ കുട്ടിക്ക് 82.83% മാര്‍ക്കേ ലഭിക്കുമായിരുന്നുളളൂ.
ഈ രീതിയിലാണ് പരീക്ഷ നടത്തുന്നതെങ്കില്‍ കേരളസിലബസിലെ എല്ലാ കുട്ടികളും ഉയര്‍ന്ന ഗ്രേഡുകാരാകുമെന്നതില്‍ സംശയം വേണ്ട.
പ്രത്യേക പാഠപുസ്തകങ്ങളൊന്നും ഐസി എസ് ഇ നിര്‍ദേശിക്കുന്നില്ല. സിലബസ് പ്രഖ്യാപിക്കും
ICSE യിലെ ഉയര്‍ന്ന ശതമാനം റിസല്‍റ്റ് ഇങ്ങനെയുണ്ടാക്കുന്നതാണ്. എന്നിട്ടും അതിനെ വിമര്‍ശിക്കാതെ കേരളത്തിലെ എസ് എസ് എല്‍ സി റിസല്‍റ്റിന്റെ ഉയര്‍ന്ന ശതമാനത്തെ വിമര്‍ശിക്കുന്നതെന്തുകൊണ്ടാകും? 
വ്യക്തമല്ലേ, വിമര്‍ശകരില്‍ പലരും  സമ്പന്ന താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് നിരന്തരം കുറ്റം പറയുക, സാമാന്യജനതയില്‍ തെറ്റിദ്ധാരണയുണ്ടാക്കി അവരെ പൊതുവിദ്യാലയങ്ങളില്‍ നിന്നും അകറ്റുക, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി പരോക്ഷമായി പ്രവര്‍ത്തിക്കുക എന്നിവ ചെയ്യുന്നവര് വലിയ പുരോഗമനം പറയുകയും ചെയ്യും. പൊതുവിദ്യാലയസംരക്ഷണത്തിനായി ക്രിയാത്മകമായി ഒന്നും ചെയ്യുകയുമില്ല.  ഈ വര്‍ഷം മുതല്‍ ഉപരിപഠനത്തിന് യോഗ്യതനേടാന്‍ ഐ സി എസ് ഇയില്‍ മുപ്പത്തിമൂന്നു ശതമാനം മാര്‍ക്ക് മതി എന്ന് ഈ വാര്‍ത്തയില്‍ പറയുന്നതുപോലും ഇവര്‍ കണ്ടില്ലെന്നു നടിക്കും.


അനുബന്ധം.

  • The pass percentage for ICSE is 98.55%.
  • The number of schools that presented candidates in India & Abroad for the ICSE Examination is 2,161

  • The total number of candidates who appeared for the ICSE Examination is 1,83,387

  • Number of Boys who appeared for the ICSE Examination is 1,00,369

  • Number of Boys passed in ICSE is 98,517

  • Number of Boys unsuccessful in ICSE is 1,852

  • Number of Girls who appeared for the ICSE Examination is 83,018

  • Number of Girls passed in ICSE is 82,146

  • Number of Girls unsuccessful in ICSE is 872

  • The pass percentage obtained in the major subjects in the ICSE Examination

  • English 99.75%; Bengali 99.71%; Hindi 99.91%; History, Civics & Geography 98.77%; Mathematics 95.25%; Science 98.65%; Commercial Studies 99.11%; Economics 96.83%; Physical Education 99.97%; Computer Applications 99.99%; Economic Applications 99.97%; Commercial Applications 99.96%;

  • The ICSE Examination has been conducted in 61 written subjects of which 22 are Indian languages and 10 are foreign languages.
  • Girls have done better than Boys at the ICSE Examination


2 comments:

Dr. P V Purushothaman said...

നന്നായി. സന്ദർഭോജിതം

jayasree.k said...

ഐ സി എസ് സി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുണ്ടഴിച്ച് ഭവ്യതയോടെ നില്‍ക്കാന്‍ ശീലിച്ചവര്‍ക്ക് ഇതൊന്നും കാണാന്‍ കഴിയില്ല .കണ്ടാലും കണ്ടില്ലെന്ന് നടിക്കും .പൊതു വിദ്യാലയങ്ങളിലെ നേട്ടം നേട്ടം എന്ന് പറയാന്‍ വിഷമം .ഒരു തരത്തില്‍ നല്ലതാണ് .വിമര്‍ശനങ്ങളെ കരുത്തായി കണ്ട് പൊതു വിദ്യാലയങ്ങള്‍ മുന്നേറട്ടെ .
ഇത്തരം അപ്രിയ സത്യങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് പൊതുവിദ്യലയങ്ങളെ നെഞ്ചിലെറ്റുന്നവരുടെ വക ഒരു ബിഗ്‌ സല്യൂട്ട് !!!