ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 8, 2017

മലയാളത്തില്‍ തിളങ്ങാന്‍ ..


മലയാളത്തിളക്കം ആരംഭിക്കുകയാണ്. പ്രാദേശികമായി നടന്ന അന്വേഷണങ്ങളുടെ അനുഭവത്തെ സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്ന പരിപാടി എന്ന നിലയില്‍ ഇതിന് പ്രസക്തിയുണ്ട്. ക്രിയാത്മകമായി ഇടപെടുകയും മാതൃകകള്‍ വികസിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക്
പ്രചോദനമാകും
റിസോഴ്സ് പേഴ്സണ്‍സ് രണ്ടു ദിവസം തുടര്‍ച്ചയായി കുട്ടികളെ വെച്ച് ക്ലാസെടുത്ത് കാണിച്ച് മാറ്റം ബോധ്യപ്പെടുത്തുന്ന രീതി സ്വീകരിക്കുന്നതിനാല്‍ അധ്യാപകമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്
രക്ഷിതാക്കളുടെ മുമ്പാകെ ക്ലാസെടുത്തു കാണിക്കുകയും രണ്ടു ദിവസം കൊണ്ടുണ്ടായ വളര്‍ച്ച മനസിലാക്കാനും തുടര്‍ പിന്തുണ നടത്താനുളള രീതികള്‍ പരിചയപ്പെടാനും അവസരം നല്‍കുന്നതും ഗുണപരമായ നീക്കമായി.
പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നു എന്നതിനാല്‍ ആശയപരവും പ്രക്രിയാപരവും നൈപുണീപരവുമായ കാര്യങ്ങള്‍ക്ക് അനുഭവത്തിന്‍റെ അടിത്തറ ഉണ്ടാകുന്നു

എന്താണ് മലയാളത്തിളക്കം?

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസുകളിലെ ഭാഷാപഠനനിലവാരം ഉയര്‍ത്തുന്നതിന് സര്‍വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലാളത്തിളക്കം. മലയാളത്തില്‍ തിളക്കം നഷ്ടപ്പെട്ടവര്‍ക്ക് അത് ആര്‍ജിക്കാനും മലയാളത്തില്‍ കൂടുതല്‍ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും പരിപാടി ലക്ഷ്യമിടുന്നു. എല്ലാ കുട്ടികളെയും മലയാളത്തില്‍ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുക. സര്‍ഗാത്മകതയും ഭാവനയും സമര്‍പ്പിത ചിന്തയും അന്വേഷണാത്മകതയുള്ളവരായി അധ്യാപകരെ മാറ്റിയെടുക്കുക, എന്നിവയും ലക്ഷ്യങ്ങളാണ്. പഠനാനുഭവങ്ങളുടെ വൈവിധ്യവല്ക്കരണം, ഐ ടി സാങ്കേതികവിദ്യ പ്രശ്നപരിഹരണത്തിനു ഉപയോഗിക്കല്‍, പഠനവേഗത പരിഗണിച്ച് പ്രവര്‍ത്തിക്കല്‍, തത്സമയ പിന്തുണ എന്നിവ മലയാളത്തിളക്കത്തിന്റെ സവിശേഷതകളാണ്. ഇത് നിരന്തരം വികസിക്കുന്ന ഒരു പദ്ധതിയാണ്. ആറന്മുള, കൊങ്ങാട് മണ്ഡലങ്ങളിലെ എണ്‍പത് വിദ്യാലയങ്ങളിലെ കുട്ടികളില്‍ പരീക്ഷിച്ച് പ്രായോഗികതയും ഫലസിദ്ധിയും പരിശോധിച്ചാണ് ഇതിന്റെ പഠനതന്ത്രങ്ങള്‍ വികസിപ്പിച്ചിട്ടുളളത്ആറന്‍മുള മണ്ഡലത്തിലെ ട്രൈ ഔട്ടില്‍ നിന്ന് 
കൊങ്ങാട് മണ്ഡലത്തില്‍ രണ്ടു ദിവസമായിരുന്നു ട്രൈ ഔട്ട് നാല്പത്തിമൂന്ന് അധ്യാപകര്‍ വിവിധ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. അവരുടെ ഫീഡ്ബാക്ക്  ഇങ്ങനെ
കൊങ്ങാട് എം എല്‍ എ അയച്ച കത്ത് ഈ പരിപാടി എങ്ങനെ സമൂഹം സ്വീകരിച്ചു എന്നതിന്‍റെ തെളിവാണ്.
മൂന്ന്, നാല് ക്ലാസുകളിലാണ് ഒന്നാം ഘട്ടത്തില്‍ ഈ പരിപാടി നടപ്പിലാക്കുക.
ശക്തമായ ഭാഷാനുഭവം
കുട്ടികള്‍ക്ക് ആസ്വദിച്ച് ഭാഷ പഠിക്കുന്നതിന് സഹായകമായ ഭാഷാനുഭവത്തിന് പ്രാധാന്യം നല്കുന്നു. കുട്ടിയുടെ മനസില്‍ തങ്ങി നില്ക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍, രസകരമായ സംഭവങ്ങള്‍, നാടകീയതയുള്ള രംഗങ്ങള്‍, ജിജ്ഞാസയുണര്‍ത്തുന്ന കാര്യങ്ങള്‍, ഭാവനയെ ഉണര്‍ത്തുന്ന ഉള്ളടക്കം, താളാത്മകമായ ഭാഷ, ആകര്‍ഷകമായ അവതരണം എന്നിവ പരിഗണിച്ചുകൊണ്ടുള്ള ശക്തമായ ഭാഷാനുഭവമാണ് ഒരുക്കുന്നത്
പൊതുസമീപനവും തന്ത്രങ്ങളും
    കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ തത്സമയപാഠങ്ങള്‍ രൂപപ്പെടുത്തല്‍, കുട്ടികള്‍ക്ക് വിരസതയില്ലാതെ എഴുതാനും വായിക്കാനും അവസരം തുടര്‍ച്ചയായി ഉറപ്പാക്കല്‍, മാതൃകയുമായി പൊരുത്തപ്പെടുത്തി സ്വയം തിരുത്തി മെച്ചപ്പെടുത്തല്‍, ഉച്ചാരണ വ്യക്തതയോടെയുള്ള പറഞ്ഞെഴുത്ത്, ലഘുവാക്യങ്ങളും വിപുലീകരണവും, വ്യക്തിഗത ശ്രദ്ധ, തത്സമയ പ്രശ്നനിര്‍ണയം, ഫീഡ്ബാക്ക് നല്കല്‍, ഭാഷയലെ പ്രശ്നപരിഹരണത്തിനുതകുന്ന പുതുപാഠങ്ങളുടെ രൂപീകരണവും പ്രയോഗിക്കലും, നങ്കൂരപദങ്ങളുള്ള പാഠങ്ങള്‍ പ്രയോഗിക്കല്‍, സിനിമയെ ഭാഷാനുഭവമാക്കല്‍, അഭിനയവും ചിത്രീകരണവും ഭാഷാമുന്നേറ്റത്തിന് പ്രയോജനപ്പെടുത്തല്‍, ഓരോ കുട്ടിയുടെയും വായനയുടെയും എഴുത്തിന്റെയും വേഗത പരിഗണിക്കല്‍, കുട്ടികളെ പ്രചോദിപ്പിക്കല്‍, അംഗീകാരം നല്കല്‍,  അധ്യാപികയുടെ സൗഹൃദ സമീപനം, വഴക്കമുള്ള പാഠാസൂത്രണം, വീട്ടിലെ പഠനത്തുടര്‍ച്ചക്ക് രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കല്‍ തുടങ്ങിയവ മലയാളത്തിളക്കം പരിപാടിയുടെ ഭാഗമാണ്. 
നിര്‍വഹണതലങ്ങള്‍
  • ജില്ല, നിയോജകമണ്ഡലം, പഞ്ചായത്ത്, സ്കൂള്‍ എന്നീ നാലുതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്.  
  • മണ്ഡലതലത്തില്‍ പരിശീലനം നേടുന്നവര്‍ അവരുടെ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നേരിട്ടെത്തി രണ്ടു ദിവസം കുട്ടികളെ വെച്ച് ക്ലാസെടുത്ത് കാണിക്കും .  
  • വിദ്യാലയാധിഷ്ഠിത പരിശീലനത്തിന്‍റെ ഭാഗമായി അധ്യാപകര്‍ക്കും പഠനതന്ത്രങ്ങള്‍ പ്രയോഗിക്കാനും അവസരം നല്‍കും.  
  • പരിശീലനത്തിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ വിദ്യാലയങ്ങളില്‍ മലയാലത്തിളക്കം ആരംഭിക്കും. ഇതിനായി കൈപ്പുസ്തകം എത്തിക്കും.  
  • ഓരോ തലത്തിലും ഉദ്ഘാടനവും അവലോകനവും തുടര്‍ പ്രവര്‍ത്തനാസൂത്രണവും നടത്തും
ഇതു മീനാക്ഷി
മലയളത്തിളക്കത്തിലെ കുട്ടി
ഉദ്ഘാടനവേദിയിലെത്തി  താന്‍ നേടിയ കഴിവ് പ്രകടിപ്പിക്കുന്നു
പ്രോഗ്രാം നോട്ടീസാണ് വായനയ്ക് നല്‍കിയത്. വേദിയിലുളളവര്‍ അവളുടെ വായന വിലയിരുത്തുന്നു
വിജയകരമായി മീനാക്ഷി ദൗത്യം പൂര്‍ത്തിയാക്കി.

5 comments:

drkaladharantp said...

എറണാകുളം ജില്ലയിൽ പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കു മുള്ള ഭക്ഷണം ജനപ്രതിനിധികളുടേയും സമീപവാസികളുടേയും അടുക്കളയിൽ നിന്ന് എത്തിച്ച് ആലങ്ങാട് ഗ്രാമം മലയാളത്തിളക്കം നെഞ്ചിലേറ്റി. പരിശീലനത്തിൽ പങ്കെടുത്ത ഒരു മിടുക്കൻ പറഞ്ഞു " ഞാനും കൊണ്ടുവന്നു ഒരു പൊതിച്ചോർ 'അമ്മമാരുടെ സ്റ്റേഹത്തിൽ ചാലിച്ച ചോറും എല്ലാ വിഭവങ്ങളും അധ്യാപകർ കുഞ്ഞുങ്ങൾക്ക് ' വിളമ്പിക്കൊടുത്തു, കഴിച്ചു. എല്ലാവർക്കും സദ്യയുണ്ട തൃപ്തി.
ഒന്നാo ദിവസം പിന്നിട്ടപ്പോൾ -
കുട്ടിക്ക് തെറ്റ് സ്വയം കണ്ടെത്തി ശരി ഉറപ്പാ'ക്കാൻ വഴിയൊരുക്കുന്നു'
പ്രോത്സാഹിപ്പിച്ച് മുന്നോട്ടു കൊണ്ടു വന്നാൽ തെറ്റില്ലാതെ ഭാഷ ഉറപ്പിക്കാം എന്ന വിശ്വാസമുണ്ടായി.
പിന്നാക്കം നില്ക്കുന്ന കുട്ടികളെ പഠിപ്പിക്കാൻ ചിട്ടയായ പ്രവർത്തനം ഇപ്പോഴാണ് കിട്ടിയത് '
വാക്കുകൾ വാക്യങ്ങളായ് വളരുന്നത് രസകരവും ഫലപ്രദവുമാണ്
കുട്ടികൾ വൈകുന്നേരം വരെ യാതൊരു ആലസ്യവും കൂടാതെ ഇരുന്ന വ്യത്യസ്തമായ അനുഭവം
എന്നും പങ്കാളികൾ പ്രതികരിച്ചു.
ഈ പരിശീലനം നേരത്തേ
ലഭിക്കേണ്ടതായിരുന്നു എന്നും പങ്കാളികൾ കൂട്ടിച്ചേർത്തു.

T T Paulose Pazhamthottam said...

ഈ തിളക്കത്തിൽ അഭിമാനിക്കുന്നു.
ടി.ടി.പൗലോസ്
സെക്രട്ടറി
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി

T T Paulose Pazhamthottam said...

ഈ തിളക്കത്തിൽ അഭിമാനിക്കുന്നു.
ടി.ടി.പൗലോസ്
സെക്രട്ടറി
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി

drkaladharantp said...

എറണാകുളം ജില്ലാ വാർത്ത തയ്യാറാക്കിയത് ബി.പി ഒ ലത ടീച്ചർ

Shamsudheen cheruvadi said...

പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ


ഷംസുദീൻ ചെറുവാടി