ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 10, 2016

ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം വിഭവക്കലവറയുമായി - കാസര്‍ഗോഡ്


കാസര്‍കോഡു നിന്നും നല്ല വാര്‍ത്ത
  • എല്ലാ ക്ലാസിലും എല്ലാ വിഷയങ്ങളിലും എല്ലാ യൂണിറ്റുകളിലും ഐ ടി സാമഗ്രികള്‍ ഓണ്‍ ലൈനില്‍ 
    http://termsofdiet.blogspot.in
  • 126 വിഷയങ്ങള്‍ 754 യൂണിറ്റുകള്‍ 4000 സാമഗ്രികള്‍
  • 90% യൂണിറ്റുകള്‍ക്കും ലഭ്യം
  • വീഡിയോ, ഓഡിയോ. പവര്‍പോയ്ന്റ്, ഇമേജ്, പിഡി എഫ്, ജിയോജിബ്ര
  • വര്‍ക് ഷീറ്റ്, ചോദ്യോത്തരം , ടീച്ചിംഗ് മാന്വല്‍
  • കുട്ടികളുടെ ഉല്പന്നം
  • പാഠപുസ്തകം, അധ്യാപകസഹായി
     
    ഒരു കേന്ദ്രത്തില്‍ നിന്നും എല്ലാം ലഭിക്കുമെന്നത് എത്ര ആശ്വാസകരം.

    TERMS - പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ ഒരു സംരംഭം
    സ്കൂളുകളില്‍ ക്ലാസുകള്‍ മെച്ചപ്പെടുത്താന്‍ ഐ ടി യുടെ സാധ്യത പ്രയോജനപ്പെടുത്തണം എന്നു പറയാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. കേരളത്തിലെ സ്കൂളുകളില്‍ അതിനുള്ള അത്യാവശ്യ സൗകര്യങ്ങള്‍ എല്‍ പി സ്കൂളുകളിലടക്കം ഉണ്ട്. അധ്യാപകര്‍ക്ക് കുറച്ചൊക്കെ പരിശീലനവും കിട്ടിയിട്ടുണ്ട്. എന്നിട്ടും ഏത് സ്കൂളിലും ഐ ടി പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വളരെ പരിമിതത്രേ. ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഐ ടി സാമഗ്രികള്‍ നിര്‍മിക്കാനും കണ്ടെത്താനുമുള്ള അധ്യാപകര്‍ക്കുള്ള സമയക്കുറവും പരിചയക്കുറവുമാണ്.ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 7, 10 ക്ലാസുകള്‍ക്കായി റിസോഴ്സ് സി ഡി കള്‍ തയ്യാറാക്കി നല്‍കുകയുണ്ടായി. എല്ലാ ക്ലാസുകള്‍ക്കും ഇത്തരം സി ഡി കള്‍ തയ്യാറാക്കി നല്‍കിയാല്‍ നന്നായിരുന്നു എന്ന അഭിപ്രായം അന്ന് അധ്യാപകരില്‍ നിന്നും ഉയരുകയുണ്ടായി. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് റിസോഴ്സ് ബ്ലോഗുകള്‍ എന്ന ആശയം കാസര്‍ഗോഡ് ഡയറ്റ് മുന്നോട്ട് വെച്ചത്. ജില്ലാ വിദ്യാഭ്യാസ സമിതി ഇതിന് അംഗീകാരം നല്‍കി. കാസര്‍ഗോഡ് ഐ ടി @ സ്കൂളിന്റെ സാങ്കേതിക സഹായം നല്‍കാന്‍ സര്‍വാത്മനാ തയ്യാറായി. ജില്ലയിലെ വിദ്യാഭ്യാസ ഒഫീസര്‍മാര്‍, അധ്യാപകസംഘടനകള്‍ എന്നിവര്‍ പിന്തുണ നല്‍കി. പ്രധാനാധ്യാപകരും അധ്യാപകരും പ്രോല്‍സാഹിപ്പിച്ചു. 4.1.2015 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

  • 1 മുതല്‍ 10 വരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലെയും എല്ലാ യൂണിറ്റുകളും പഠിപ്പിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന സാമഗ്രികള്‍ യൂണിറ്റ് തിരിച്ച് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
  • ഇത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാസ്റ്റര്‍ ബ്ലോഗിലേക്ക് സര്‍ച്ച് ചെയ്ത് എത്തണം.
  • അവിടെ നിന്നും ക്ലാസ് - വിഷയം - യൂണിറ്റ് - ഐ ടി സാമഗ്രി എന്ന രീതിയില്‍ ക്ലിക്ക് ചെയ്ത് എത്തിച്ചേരാനാവും.
  • അവിടെ നല്‍കിയിരിക്കുന്ന സാമഗ്രി ഓണ്‍ലൈനായോ ഡൗണ്‍ലോഡ് ചെയ്തോ ഉപയോഗിക്കാം.
  • വീഡിയോ, പ്രസന്റേഷന്‍, ചിത്രങ്ങള്‍, വര്‍ക്ക് ഷീറ്റ്, ചോദ്യപ്പേപ്പറുകള്‍, ടീച്ചിങ്ങ് മാനുവല്‍, അധികവിവരങ്ങള്‍, ഇ – ടെക്സ്റ്റ് ബുക്ക്, ഇ – ടീച്ചര്‍ ടെക്സ്റ്റ് തുടങ്ങിയ സാമഗ്രികള്‍ ലഭ്യമാകുന്ന മുറയ്ക്ക് നല്‍കുന്നുണ്ട്.
  • പലതും ശേഖരിച്ചവയോ ലിങ്ക് ചെയ്തവയോ ആണ്. മറ്റുള്ളവ ഇതില്‍ പങ്കാളികളായ അധ്യാപകര്‍ തയ്യാറാക്കിയവയാണ്. അതിന് സമയമെടുക്കും. എങ്കിലും അത്തരം സാമഗ്രികളുടെ എണ്ണം കൂട്ടാനാണ് ആഗ്രഹിക്കുന്നത്.  
    • ഏത് സാമഗ്രി, എപ്പോള്‍, എങ്ങനെ ക്ലാസില്‍ ഉപയോഗിക്കണം എന്നത് അധ്യാപകര്‍ക്ക് തീരുമാനിക്കാം.  
    • അവര്‍ നേരത്തെ അവ കണ്ട് തീരുമാനമെടുക്കണം.  
    • കഴിഞ്ഞ ക്ലസ്റ്ററില്‍ ഇത് കാസര്‍ഗോഡ് ജില്ലയിലെ അധ്യാപകരെ പ്രയോജനപ്പെടുത്തുകയുണ്ടായി. നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനിയങ്ങോട്ടുള്ള എല്ലാ ക്ലസ്റ്ററുകളിലും ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന സെഷന്‍ ജില്ലയില്‍ ഉണ്ടാവും.  
    • മറ്റ് ജില്ലയിലുള്ള അധ്യാപകരും ഇവ ഉപയോഗപ്പെടുത്തണം
    കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ ഇവ പ്രയോജനപ്പെടുത്താം. ഓരോ വിഷയബ്ലോഗും തയ്യാറാക്കിയതും അപ്ലോഡിങ്ങ് നടത്തുന്നതും ജില്ലയിലെ സമര്‍പ്പിതചിത്തരായ ഒരുകൂട്ടം അധ്യാപകരാണ്.  
    അതില്‍ ഒരാളാണ് അതത് ബ്ലോഗിന്റെ അഡ്മിനിസ്റ്റ്രേറ്റര്‍.  
    പൊതുമോണിറ്ററിങ്ങ് ഡയറ്റും ഐ ടി @ സ്കൂളും നിര്‍വഹിക്കുന്നു. ഓരോ ബ്ലോഗിന്റെയും അഡ്മിനിസ്റ്റ്രേറ്റരുടെ പേര് , വിലാസം, ഫോണ്‍ നമ്പര്‍, മെയില്‍ ഐ ഡി എന്നിവ മാസ്റ്റര്‍ ബ്ലോഗില്‍ നല്‍കിയിട്ടിട്ടുണ്ട്.  
    മെച്ചപ്പെട്ട ഐ ടി സാമഗ്രികള്‍ കൈയിലുള്ളവരും തയ്യാറാക്കാന്‍ കഴിവുള്ളവരും അവ അഡ്മിനിസ്റ്റ്രേറ്റര്‍മാര്‍ക്ക് മെയില്‍ വഴി അയച്ചുകൊടുത്താല്‍ ഉപകാരമാവും. കിട്ടുന്നവ ഉപയോഗപ്രദമാണോ എന്ന് വിലയിരുത്തി അവരുടെ പേരില്‍ തന്നെ ഇതില്‍ ചേര്‍ക്കും.  
    കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവര്‍ ഈ സംരംഭത്തോട് സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. തുടക്കമെന്ന നിലയില്‍ പോരായ്മകള്‍ പലതുമുണ്ട്. എങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവ പരിഹരിക്കാന്‍ ശ്രമമുണ്ടാവും. ഈ സംരംഭത്തെ കുറിച്ച് താങ്കളുടെ ജില്ലയില്‍ പരമാവധി പ്രചരണം നല്‍കണം എന്ന് അഭ്യര്‍ഥിക്കുന്നു
    മാസ്റ്റര്‍ ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു. http://termsofdiet.blogspot.in

    8 comments:

    Muralee Mukundan , ബിലാത്തിപട്ടണം said...

    ഈ പുരോഗമനം എല്ലാ സ്ഥലങ്ങളിലും വ്യാപിക്കുമാറാകട്ടെ...

    Unknown said...

    very intersting and resoursefull vey thanks


    Unknown said...

    വളരെ നല്ല കാര്യമാണ് .ഇനിയും ഈ ബ്ളോഗ് വികസിക്കടെ്ട.
    Deepa
    S.M.L.P.S.Cherai.

    Unknown said...
    This comment has been removed by the author.
    illiasperimbalam said...

    അഭിനന്ദനങ്ങള്.ഞാന് തയ്യാറാക്കിയ ഒട്ടേറെ ശാസ്ത്ര റിസോഴ്സുകള് ഇതില് ഉള്പ്പെടുത്തിക്കണ്ടു. ഏറെ സന്തോഷം തോന്നുന്നു. എന്റെ അധ്വാനത്തിന്റെ ഗുണഫലം ഒട്ടേറെ അധ്യാപകരിലേക്കും വിദ്യാര്ത്ഥികളിലേക്കും എത്തിച്ചേരുമല്ലോ.

    illiasperimbalam said...

    അഭിനന്ദനങ്ങള്.ഞാന് തയ്യാറാക്കിയ ഒട്ടേറെ ശാസ്ത്ര റിസോഴ്സുകള് ഇതില് ഉള്പ്പെടുത്തിക്കണ്ടു. ഏറെ സന്തോഷം തോന്നുന്നു. എന്റെ അധ്വാനത്തിന്റെ ഗുണഫലം ഒട്ടേറെ അധ്യാപകരിലേക്കും വിദ്യാര്ത്ഥികളിലേക്കും എത്തിച്ചേരുമല്ലോ.

    KUMARAPURAM said...

    ഈ സംരഭത്തിന് ആശംസകള്‍
    English medium കുട്ടികള്‍ക്ക് കൂടി പ്രയോജനപ്രദമായ രീതിയില്‍ വികസിക്കട്ടെ.

    whatsapp plus themes said...

    The blog is really good. Thanks for sharing it. english to malayalam typing