ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 12, 2015

പ്രാദേശിക പഠനയാത്രകള്‍ പഠനമികവിലേക്കുളള യാത്ര തന്നെ


ഞാന്‍ ഈ സാധ്യായവര്‍ഷം നൂറ്റിപ്പത്ത് പ്രഥമാധ്യാപകരുമായി അശയവിനമയം നടത്തി. നിങ്ങളുടെ വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം പ്രാദേശികപഠനയാത്ര നടത്തിയോ എന്ന ചോദ്യത്തിന് നിരാശയായിരുന്നു മറുപടി. വിവിധക്ലാസുകളില്‍ പഠനയാത്ര നിര്‍ദ്ദേശിച്ചിട്ടും അത് പ്രാവര്‍ത്തികമായില്ല. ഇക്കാര്യത്തില്‍ എന്നെ ആവേശപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം എ എല്‍ പി സ്കൂളാണ്. അവര്‍ ഉന്മേഷത്തിന്റെ പാതയിലാണ്.
ആ സ്കൂളില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ആകെ 37 കുട്ടികളായിരുന്നു . ഫോക്കസ് പ്രവര്‍ത്തനം ,സ്കൂള്‍ സംരക്ഷണസമിതി, മാനേജ്‌മന്റ്‌, അധ്യാപകര്‍ എന്നിവരുടെ കൂട്ടായ ശ്രമം ഇവയുടെ ഫലമായി ഈ വര്‍ഷം സ്കൂളില്‍ .62 കുട്ടികള്‍. സമൂഹപങ്കാളിത്തം വിദ്യാലയത്തിന് ഊര്‍ജം പകര്‍ന്നിരിക്കുകയാണ്. സമൂഹത്തോടുളള കടമ നിറവേറ്റി മുന്നേറാനുറച്ചിരിക്കുകയാണ് ഈ സ്കൂള്‍.
പഠനയാത്ര ഇങ്ങനെ
ജൂണ്‍ മാസത്തെ പ്രവര്‍ത്തനങ്ങളില്‍ വയനാവാരത്തോടനുബന്ധിച് നടത്തിയ ലൈബ്രറി സന്ദര്‍ശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകരപ്രദമായി.
  • കുടികളുടെ വായന വര്‍ധിച്ചു.
  • ഡയറി മെച്ചപ്പെട്ടു.
ഇവ വിലയിരുത്തിയ ക്ലാസ് പി.ടി..യോഗത്തില്‍ പഠന യാത്രകള്‍ വളരെയേറെ ഗുണ പ്രദമാണെന്ന് വിലയിരുത്തി. തുടര്‍ന്ന്
  • ഒന്നാം തരത്തില്‍ ഒന്നാമത്തെ പാഠം വീട്.
  • രണ്ടാംതരത്തില്‍ എന്‍റെ നാട്,
  • മൂന്നിലും നാലിലും ഗ്രാമം ...ഈ പാഠം കൈകാര്യം ചെയ്യുന്നതിന് നടത്താവുന്ന പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്തു.
  • srg യിലും ചര്‍ച്ച നടത്തി.
  • 2ലെ പാഠപുസ്തകങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലും കുട്ടികള്‍ക്ക് എന്‍റെ നാട് പരിചയപ്പെടാന്‍ നല്ലത് പഠന യാത്രയനെനു അഭിപ്രായപ്പെട്ടു.
  • ഓരോ ക്ലാസിലും കുട്ടികള്‍ക്ക് എന്ത്ക്കെ ഇതുമായി ചെയ്യാന്‍ കഴിയും എന്ന ആലോചന നടത്തി.
  • ക്ലാസ്സില്‍ ചര്‍ച്ച നടത്തി.
  • ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് വീട്ടിലെതുന്ന സാധനങ്ങള്‍ എന്തൊക്കെ?എവിടെ നിന്ന് ?അരി, മീന്‍, മഞ്ഞള്‍പൊടി, പുട്ടുപൊടി, ഇവയൊക്കെ കാണാനും .തൊട്ടുനോക്കാനും.പായ്ക്ക് ചെയ്യുന്നതും അവസരമൊരുക്കി.
  • രണ്ടാം തരത്തില്‍ എന്‍റെ നാട്ടിലെ സ്ഥാപങ്ങള്‍, പ്രവര്‍ത്തങ്ങള്‍, എന്നിവയ്ക്ക് ഊന്നല്‍ നല്‍കി.
  • മൂന്നിലും,നാലിലും പ്രദേശത്തെ തൊഴിലുകള്‍ ,കുടുംബശ്രീ, ഗതാഗതം(റോഡ്‌ പണി) ന്നിവക്ക് ശ്രദ്ധ നല്‍കിയായിരുന്നു ചര്‍ച്ച 
    • സന്ദര്‍ശിച്ച സ്ഥലങ്ങള്‍
      • വീടുപണി
      • റോഡുപണി
      • അരിമില്‍
      • റേഷന്‍ കട
      • മത്സ്യക്കച്ചവടം
      • കുടുംബശ്രീ യൂണിറ്റ് 
  • പഠനയാത്രക്കു ശേഷം ഓരോ ക്ലാസിലും ഇതിനനുസരിച്ച പ്രവര്‍ത്തങ്ങള്‍ നടത്തി. വാക്കുകള്‍ എഴുതല്‍, പട്ടികപ്പെടുത്തല്‍, ഡയറിഎഴുത്ത്, എന്നിവയിലൂടെ കുറെയേറെ കാര്യങ്ങള്‍ നേടാന്‍ ഈ യാത്ര സഹായിച്ചു.
  • രണ്ടാം ക്ലാസിലെ ിരജ്‍ഞന എഴുതിയ ഡയറിയാണ് ചുവടെ


    അനുബന്ധം 
    പഠനയാത്ര എന്തിന്?

    പഠനത്തിനു തുടര്‍ശാക്തീകരണം
    അധ്യാപിക ക്ലാസില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെ പഠനയാത്ര പ്രബലപ്പെടുത്തും. കുട്ടികള്‍ക്ക് മികച്ചധാരണ ലഭിക്കുകയും ചെയ്യും
    പഠനത്തിലെ സജീവതയും മുഴുകലും
    കുട്ടികള്‍ പഠനയാത്രാവേളയില്‍ വിവിധരീതികളില്‍ വിവരശേഖരണം നടത്തുന്നുണ്ട്. കൃത്യമായ ലക്ഷ്യബോധത്തോടയും ചുമതലപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലുളള പഠനയാത്രയോളം ഫലപ്രമാകില്ല ആ സന്ദര്ശന സ്ഥലത്തെ ആധാരമാക്കിയുളള വായനയും വിവരിക്കലും
    സാമൂഹവത്കരണം
    സംഘമായി പഠനത്തില്‍ ഔപചാരികതയില്ലാതെ ഏര്‍പ്പെടുമ്പോള്‍ ഇടപഴകലിന്റെ പുതിയതലങ്ങളിലൂടെ കടന്നുപോകുന്നു. സ്വയം നിയന്ത്രിക്കാനും മറ്റുളളവരുടെ താല്പര്യങ്ങള്‍ മാനിക്കാനും പൊതു ഇടങ്ങളിലെ പെരുമാറ്റമര്യാദകള്‍ സ്വാംശീകരിക്കാനും നിയമങ്ങളെ മാനിക്കാനും ഒക്കെ വഴിയൊരുക്കന്നതാണ് പഠനയാത്ര.
    പുതിയലോകം തുറന്നു കിട്ടുന്നു
    വ്യത്യസ്തമായ രീതിയില്‍ പരിചിതമായ കാര്യങ്ങളെയും സ്ഥലങ്ങളെയും സമീപിക്കാന്‍ കഴിയും. സസ്യശാസ്ത്രപഠനത്തിന്റെ ഭാഗമായി സമീപത്തെ കാവ് സന്ദര്‍ശിക്കുമ്പോശ്‍ കിട്ടുന്ന അനുഭവം നല്‍കുന്ന പാരിസ്ഥിതികാവബോധം വലുതായിരിക്കുമല്ലോ . പല കുട്ടികള്‍ക്കും ഇത്തരം പ്രദേശങ്ങളില്‍ ഒറ്റയ്കോ സംഘമായോ പോകുന്നതിന് മുമ്പ് സാധിച്ചിട്ടുണ്ടാകണമെന്നുമില്ല.
    ജിജ്ഞാസാപരിപോഷണം
    സമീപത്തെ ഒരു വര്‍ക് ഷോപ്പിലേക്ക് പോകുന്ന കുട്ടിക്ക് എന്തെല്ലാമാണ് അവിടെ കാണാന്‍ കഴിയുക എന്നു മുന്‍കൂട്ടി അറിയില്ല. നിര്‍മാണ സാമഗ്രികളും രീതികളും കരുതലുകളും പ്രയോജനങ്ങളും എല്ലാം കുട്ടിയിലെ പഠിതാവിനെ ഉണര്‍ത്തും. കൂടുതല്‍ ചോദ്യങ്ങള്‍ ഉളളില്‍ നിന്നും ഉയരും. നാം നല്ല പഠിതാക്കളെ സൃഷ്ടിച്ചെടുക്കലാണ് ചെയ്യുന്നത്
    ഓര്‍മയില്‍ എന്നും
    ഞാന്‍ നാലാം ക്ലാസില്ർ പഠിക്കുമ്പോള്‍ ( നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പാണ് സംഗതി) മൂന്നു പഠനയാത്രയാണ് നടത്തിയത്. മണിയാര്‍ഡാം. ബഥനി തെയിലഫാക്ടറി, ചെറുവനം. ഇപ്പോഴും ആ അനുഭവം മനസിലുണ്ട്. പില്കാലത്ത് പോയ എല്ലാ പഠനയാത്രകളും മങ്ങാതെ മനസിലുണ്ട്. വളരെ ശക്തമാണ് പഠനയാത്രാനുഭവം
    അനൗപചാരികപഠനരീതികള്‍ പഠിക്കുന്നു
    എല്ലാ ം സ്കൂളില്‍ നിന്നോ പുസ്തകത്തില്‍ നിന്നോ പഠിക്കാനാകില്ല. ഉപകാരപ്രദമായ പഠനം വിദ്യാലയത്തിനു പുറത്താണ് നടക്കുന്നത് എന്നു പറഞ്ഞാലും അത് അതിശയോക്തിയല്ല. സമൂഹത്തെ അറിയാനും സമൂഹത്തെ പാഠപുസ്തകമാക്കാനും പലരീതികള്‍ പഠിക്കാനും അവസരം നല്‍കുന്നവയാണ് പഠനയാത്രകള്‍
    പുതിയകാഴ്ചപ്പാടുണ്ടാകുന്നു
    കേട്ടറിയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം രൂപപ്പെടുത്തുന്നതിന്റെ അപകടത്തെ മറികടക്കാന്‍ നേരനുഭവത്തിന്റെ ആശയതലം പ്രേരിപ്പിക്കും. കണ്ണുകൊണ്ടു കണ്ടതാ എന്നടിവരയിട്ടു പറയുന്ന നമ്മള്‍ക്ക് അതറിയുകയും ചെയ്യാം. കാഴ്ചയുടയേയും മറ്റിന്ദ്രിയാനുഭവങ്ങളുടേയും ജാലകം തുറന്നിട്ടുളള ഈ യാത്ര കാഴ്ചപ്പാടിനെയും നിലപാടുകളേയും സ്വാധീനിക്കും.

    വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്
    ഉദ്ഗ്രഥിതപഠനാനുഭവത്തിന്റെ നല്ല ഉദാഹരണവുമാണിത്.


1 comment:

sankaravilasamalps said...

നന്ദി...തീര്‍ച്ചയായും ഇത് ഞങ്ങള്‍ക്കുള്ള അവാര്‍ഡ്‌ ആണ്.ഒട്ടേറെപ്രവര്‍ത്തങ്ങള്‍ നടത്താന്‍ ഊര്ജം ലഭിക്കുന്നു.