ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 20, 2013

വിദ്യാലയങ്ങള്‍ക്ക് ജന്‍ഡര്‍ നയരേഖ


പലവിദേശവിദ്യാലയങ്ങളും പ്രസക്തമായ കാര്യങ്ങളില്‍ അവര്‍ക്കുളള നിലപാട് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കും. വിവേചനം നിലനില്‍ക്കുന്ന മേഖലകളില്‍ പ്രത്യേകിച്ചും. സ്ത്രീപുരുഷ വിവേചനവും ചൂഷണവും നിലനില്‍ക്കുന്ന സമൂഹത്തില്‍ പരമ്പരാഗത വാര്‍പ്പു മാതൃകകളെ പാലൂട്ടിവളര്‍ത്തുന്ന ദൗത്യമല്ലല്ലോ വിദ്യാലയങ്ങള്‍ നിറവേറ്റേണ്ടത്? വിദ്യാലത്തിന് ഒരു നയം ഇക്കാര്യത്തില്‍ ഉണ്ടാകണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നപൊതു സമീപനം പോരാ. സൂക്ഷാംശങ്ങളില്‍ തങ്ങളുടെ വിദ്യാലയം ഉയര്‍ത്തിപ്പിടിക്കേണ്ട തുല്യതയുടെ മൂല്യം എന്തെന്ന് സമൂഹം വിലയിരുത്തി മക്കളെ വിദ്യാലയത്തില്‍ ചേര്‍ക്കണം. വിവിധതാല്പര്യക്കാരുടെ സമ്മര്‍ദ്ദങ്ങളല്ല മറിച്ച് വിദ്യാലയത്തന്റെ നയമാണ് പ്രധാനം. അതു കൊണ്ടാണ് ജന്‍ഡര്‍ നയരേഖയുളള വിദ്യാലയങ്ങള്‍ ലോകത്തുണ്ടെന്ന തിരിച്ചറിവില്‍ മലയാളി സ്വയം പരിശോധിക്കേണ്ടത്.
Ambleside Primary school നയരേഖയില്‍ ഇങ്ങനെ പറയുന്നു
Ambleside Primary school i s committed to
ensuring equal treatment of all its employees, pupils and any others involved in the school
community, regardless of gender. We will ensure that neither males nor females are treated
less favourably in any procedures, practices or aspects of service delivery.
creating a school ethos, which promotes gender equality, develops understanding and
challenges myths, stereotypes, misconceptions and prejudices ”

അവരുടെ ലക്ഷ്യങ്ങള്‍ നോക്കാം
  • നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുവെന്നുറപ്പു വരുത്തുക
  • സ്ത്രീപുഷ സമത്വാവബോധം വികസിപ്പിക്കുക, വിവിധരൂപങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ ചെറുക്കുക
  • തുല്യതയ്ക്കു വേണ്ടിയുളള വിദ്യാഭ്യാസത്തിനായി നിലകൊളളുക
ഈ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി അവര്‍ക്കു പ്രവര്‍ത്തനങ്ങളുമുണ്ട്.
വിദ്യാലയാനുഭവങ്ങളും അവസ്ഥകളും വിശകലനം ചെയ്ത് ഏതെങ്കിലും രീതിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ വിവേചനത്തിന്റെ അംശങ്ങള്‍,അവസരനിഷേധത്തിന്റെ തലങ്ങള്‍, മുന്‍വിധിയുടെ സ്വാധീനങ്ങള്‍ ഉണ്ടോ എന്നു നിരന്തരം പരിശോധിക്കലാണ് പ്രധാനം. പാഠപുസ്തകവും പഠന രീതിയും വാര്‍പ്പുമാതൃകയിലുളള മേല്‍ക്കോയ്മയെ സന്നിവേശിപ്പിക്കുന്നുണ്ടോ എന്നു ജാഗ്രതയോടെ വിലയിരുത്താനും അവര്‍ ശ്രമിക്കുന്നു.
പെണ്‍കുട്ടികളായതിന്റെ പേരില്‍ അവര്‍ക്കു ഏതെങ്കിലും കഴിവുകള്‍ നിഷേധിക്കുന്ന വിദ്യാലയമല്ല അവരുടേത്. എല്ലാവരുടേയും ശബ്ദം മുഴങ്ങുന്ന ഇടമാണത്. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും.

അധ്യാപികമാര്‍ കൂടുതല്‍ ജോലിയെടുക്കുന്ന കേരളത്തിലെ വിദ്യാലയങ്ങള്‍ ഇക്കാര്യത്തലെത്ര പിന്നിലാണ്. പെണ്‍കുട്ടികളെ പേടമാന്‍കണ്ണികളും മധു തൂകുന്ന പുഷ്പങ്ങളും മാവില്‍ പടരുന്ന മുല്ലവളളികളും ഭൂമിയോളം ക്ഷമയുളളവളും അടക്കവും ഒതുക്കവും ശീലിക്കുന്നവരും പുറം വെയില്‍ പോലും കൊളളാന്‍ പുറത്തിറങ്ങാത്തവളും ആണ്‍കുട്ടിയോടു ചങ്ങാത്തം കൂടാന്‍ പാടില്ലാത്തവളുമായി പഠിപ്പിച്ചെടുക്കുകയാണ്.
ഇലയും മുളളും തന്നെ പ്രധാന പാഠം. ഇരയും വേട്ടയും തന്നെ വാര്‍ത്തകള്‍, കൗമാരവിദ്യാഭ്യാസമെന്ന പേരില്‍ ആഘോഷിക്കുന്നതോ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന ഉപദേശവും.
  • ഇതാണോ പെണ്‍ കരുത്തുണ്ടാക്കുന്ന വിദ്യാഭ്യാസം.?
  • തന്റേടമുണ്ടാക്കുന്ന വിദ്യാഭ്യാസം ?
  • അനീതികളെ ചേദ്യം ചെയ്യാനുളള വിദ്യാഭ്യാസം?
  • അരുതുകളേ പ്രതിരോധിക്കാനുളള ആത്മധൈര്യം പകരുന്ന വിദ്യാഭ്യാസം?
  • തനിക്കു കഴിയാത്തതൊന്നുമില്ലെന്ന തിരിച്ചറിവുണ്ടാക്കുന്ന വിദ്യാഭ്യാസം?
  • സംഘശക്തിയുടെ അനുഭവപാഠം നല്‍കുന്ന വിദ്യാഭ്യാസം?
  • അതെങ്ങനെയാ നമ്മുടെ അധ്യാപികമാര്‍ സംഘടിക്കാന്‍ തയ്യാറാണോ?
  • അതുമല്ലെങ്കില്‍ വിദ്യാലയത്തിലെ സംഘാടനപ്രവര്‍ത്തനങ്ങള്‍ ആണുങ്ങളുടെ ചുമലിലിട്ട് കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുന്നത് പെണ്ണിനിതൊന്നും പറഞ്ഞിട്ടില്ല എന്ന സന്ദേശമല്ലേ?
മറ്റൊരു വിദ്യാലയത്തിന്റെ പ്രവര്‍ത്തനപട്ടിക ഇതാ.
Arden Primary School
Gender Equality Policy
Action Plan Review Format
GENDER EQUALITY


Actions/ by whom
START
FINISH
Evidence
Promote equality of opportunity
Training for staff
and governors on
gender equality
issues.
CPD coordinator






CPD file
INSET
Eliminate
unlawful
discrimination/
harassment t
Continue Values
Ed, and Dedicated
assemblies.
Head
teacher/Deputy and
Assistant HT
Learning Mentors




Planning
List of school
‘Values’
Promote good
relations between
ethnic groups
Regular
PSHE/Circle time
in class to address
gender issues.




Monitoring by the
coordinator.
വേണ്ടേ ഒരു പുനരാചോചന? അതോ പെണ്‍കുരുന്നുകളെ പീഡിപ്പിക്കുന്നതിലേക്കു നയിക്കുന്ന അവബോധം സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിന്റെ ചുമടുതാങ്ങിത്തരം തുടരാനോ?

തുടരും

Tuesday, January 8, 2013

അധികാരം വിദ്യാര്‍ഥികളിലേക്ക്- ഒരു ധീരവിദ്യാലയം




ആമുഖം
അധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത കൂടുതല്‍ പങ്കാളിത്തപരവും അരഥപൂര്‍ണവുമായ ജനാധിപത്യസംവിധാനം കെട്ടിപ്പടുക്കുക എന്നതു തന്നെയാണ്. തീരുമാനമെടുക്കുന്നതിലും മുന്‍ഗണനനിശ്ചയിക്കുന്നതിലും നിര്‍വഹണത്തിലും ജനതയ്ക്കു പങ്കാളിത്തം. അങ്ങനെ വികേന്ദ്രീക‍താസൂത്രണവും ഗ്രാമസഭയുമൊക്കെ നിലവില്‍ വന്നു. എന്തുകൊണ്ടോ നമ്മുടെ സമൂഹം അതില്‍ വെളളം ചേര്‍ത്തു. ജനാധിപത്യപ്രവര്‍ത്തവിദ്യാഭ്യാസം ലഭിക്കാതെ വളരുന്ന ഒരു തലമുറയ്ക്കും ജനാധിപത്യവഴക്കങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയില്ല.
വിദ്യാലയജനാധിപത്യത്തെക്കുറിച്ച് നാം പുലര്‍ത്തുന്ന ആശയങ്ങള്‍ സ്കൂള്‍ പാര്‍ലമെന്റിനപ്പുറത്തേക്കു വ്യാപിക്കുന്നില്ല.
ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ അധസ്ഥിതരെ മാറ്റി നിറുത്തിയ പോലെ കുട്ടികളെ അകറ്റി നിറുത്തുകയാണ്. ഗുണഭോക്താക്കള്‍ മാത്രമായി അനുവദിച്ചു കിട്ടുന്നതു അനുഭവിച്ചാല്‍ മതി. കാര്യങ്ങള്‍ ഞങ്ങള്‍ മുതിര്‍ന്നവര്‍ തീരുമാനിക്കും. അധികാരവര്‍ഗത്തിന്റെ ആജ്ഞകള്‍ ശിരസാവഹിക്കുക എന്നതത്രേ പൗരധര്‍മം എന്ന തോന്നലാണിതു മൂലം സൃഷ്ടിക്കപ്പെടുന്നത്. ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരരൂപങ്ങളുടെ വലയം കുട്ടികളില്‍ വിധേയ ആശ്രിതബോധം രൂപ്പപ്പെടുത്തുന്നു. തെരഞ്ഞെടുക്കുക എന്നതിനപ്പുറം രൂപപ്പെടുത്തുക എന്നതിനേക്കുറിച്ച് ചിന്തിക്കാനേ കഴിയാതെ വരും.
കഴിഞ്ഞ ആഴ്ച പേരാമ്പ്രയില്‍ നിന്നും ശ്രീ.രവി വിളിച്ചു. അധ്യാപകനെ കുട്ടി വിലയിരുത്തുന്നതിനെക്കുറിച്ചു സംസാരിച്ചു.ഞങ്ങളുടെ ഫേസ്ബുക്കിലെ സംവാദങ്ങളുടെ തുടര്‍തോന്നലാണത്. അദ്ദേഹം കുട്ടികള്‍ക്ക അവസരം നല്‍കാന്‍ തീരുമാനിച്ചു. അതിനുളള രീതികള്‍ വളര്‍ത്തിയെടുക്കാനാണ് എന്റെ അഭിപ്രായം ആരാഞ്ഞത്. പാലക്കാട്ടെ രാജന്‍മാഷ് കുട്ടികള്‍ അധ്യാപകരെ വിലയിരുത്തിയ രീതി ഞാന്‍ രവിയുമായി പങ്കിട്ടു. ഈ മേഖലയില്‍ കൂടുതല്‍ അനുഭവമുളള വിദ്യാലയത്തെ കണ്ടുപിടിക്കാനുളള ശ്രമം എന്നെ George Mitchell School -Leyton,East Londonല്‍ എത്തിച്ചു.

ഞങ്ങളുടെ പഠനം ഞങ്ങള്‍ തീരുമാനിക്കും
പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ (MLB- Making Learning Better) എന്ന പദ്ധതിയുളള വിദ്യാലയമാണിത്. കുട്ടികള്‍ നിരന്തരം അധ്യയനം വിലയിരുത്തും. ക്ലാസ് നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ അവതിരിപ്പിക്കും. "അധ്യാപകര്‍ എങ്ങനെ പഠിപ്പിച്ചാലാണ് ഞങ്ങള്‍ക്കു നല്ലരതിയില്‍ മനസ്സിലാവുക എന്നു നന്നായി ‍ഞങ്ങള്‍ക്കറിയാം. പാഠങ്ങള്‍ക്കു ലക്ഷ്യമുണ്ടാകണം.രസകരമായി പഠിപ്പിക്കാന്‍ കഴിയണം" ഇതാണ് കുട്ടികളുടെ വീക്ഷണം. MLB പ്രവര്‍ത്തകരായിരിക്കുന്നതില്‍ കുട്ടികള്‍ അഭിമാനിക്കുന്നു. കാരണം പഠനത്തിന്റെ ഉടമസ്ഥാവകാശം അക്ഷരാര്‍ഥത്തില്‍ അവര്‍ക്കാണല്ലോ.
പകുതിയോളം കുട്ടികള്‍ സൗജന്യഉച്ചഭക്ഷണത്തിനര്‍ഹതയുളളവരാണ് എന്നു പറഞ്ഞാല്‍ ഈ വിദ്യാലയത്തിലെ കുട്ടികളുടെ സമൂഹികപശ്ചാത്തലം മനസ്സിലാകും.
പ്രഥമാധ്യാപിക ഹെലന്‍ ജഫ്രിയും ഉപപ്രഥമാധ്യാപകന്‍ മാത്യുസവേജും MLB പദ്ധതി അവതരിപ്പിച്ചപ്പോള്‍ അതു അമേരിക്കന്‍ മോഡല്‍ എന്നു പരിഹസിക്കപ്പെട്ടു. അപ്രായോഗികമെന്നു വിശേഷിണവും വിമര്‍ശനവും ഉണ്ടായി.
വിദ്യാര്‍ഥികളുടെ ശബ്ദം മാനിക്കപ്പെടണം എന്നതായിരുന്നു MLB മുന്നോട്ടു വെച്ച പ്രധാന ആശയം ( ഇതു വായിച്ചപ്പോള്‍ പൗലോ ഫ്രയറുടെ നിശബ്ദതയുടെ സംസ്കാരത്തെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ എന്റെ ഓര്‍മയില്‍ വന്നു.)
അധ്യാപകരെ തെരഞ്ഞെടുക്കുന്ന പാനലില്‍ കുട്ടികള്‍ ഉണ്ടാകും.
ജഫ്രി സ്ഥിരനിയമനത്തിനായി അപേക്ഷിച്ചപ്പോള്‍ ഈ കുട്ടികള്‍ അവരെ ഇന്റര്‍വ്യൂ ചെയ്തത് ജഫ്രി അനുസ്മരിക്കുന്നു.
കുട്ടികള്‍ ചോദിച്ചത് ഇങ്ങനെ
നിങ്ങള്‍ ഒരു നല്ല അധ്യാപികയാണെന്നു വിശ്വസിക്കാന്‍ കാരണമെന്താണ്?
എന്തു കഴിവുകളാണ് നിങ്ങള്‍ ഈ വിദ്യാലയത്തില്‍ പ്രയോജനപ്പെടുത്താന്‍ പോകുന്നത്?
സഹര്‍ കഴിഞ്ഞ വര്ഷം ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് അധ്യാപികയായി നിയമിക്കപ്പെട്ടു. അവരോടു കുട്ടികള്‍ ചേദിച്ചത് കാമ്പുളള ചോദ്യങ്ങള്‍
എങ്ങനെ അവരില്‍ താല്പര്യമുണ്ടാക്കും വിധം പഠിപ്പിക്കുമെന്നവര്‍ക്കറിയണമായിരുന്നു.
പലപഠനശൈലിയുളളവരെ എങ്ങനെ ക്ലാസില്‍ പരിഗണിക്കും? പലതരക്കാരുടെ ഉദാഹരണങ്ങള്‍ വെച്ചവര്‍ ചോദിച്ചു.
മിസ് അലി പറയുന്നു മുപ്പതു കുട്ടികല്‍ സദാസമയം എന്നെ ക്ലാസില്‍ വിലയിരുത്തുന്നു എന്നത് ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു.
ഇപ്പോള്‍ ഈ വിദ്യാലയാനുഭവം പങ്കിടാനും പകര്‍ത്താനും മറ്റു പ്രദേശങ്ങളിലെ അധ്യാപകര്‍ എത്തുന്നു.
 (സന്ദര്‍ശിക്കുക  http://www.gmschool.co.uk/ )
എന്താണ് ഈ അനുഭവം കേരളത്തിലെ അധ്യാപകരോട് ആവശ്യപ്പെടുന്നത്?
..................................................................അനുബന്ധം -1
George Mitchell School
Teaching and Learning
Aims:
This policy has been written by the staff and pupils of George Mitchell School (All  Through).  
We Aim to:
• Ensure that all pupils, regardless of their background and          learning needs, have access to the curriculum so they achieve beyond age-expected levels at EYFS, key stage1and 2 and more than expected levels of progress at key stages 3 and 4 
• Ensure that all teachers and teaching assistants (TAs) are equipped with strategies to enable pupils to acquire and develop skills needed to achieve their full potential
• Ensure that teachers, TAs and pupils work together so that learning is the driving force in the classroom.

 Principles of and Procedures for good Teaching and Learning
What do we expect to see across the whole school?
Pupils and staff:
• happy, confident and secure 
• actively engaged
• encouraged to ask questions
• understand that making mistakes improves their learning
• responding positively to constructive feedback 
• working well collaboratively in groups and independently
• engaging in activities that involve opportunities for problem solving, explanation, application, analysis, synthesis and evaluation
• working in a stimulating learning environment
• enjoying good relationships 
• demonstrating good behaviour
What do we expect to see in lessons?
• Well planned/structured activities that match learning objectives
• Learning objectives shared and readdressed
• A compelling start or hook to engage pupils from the outset
• Appropriate pace
• Relevant forms of differentiation 
• Challenge 
• Learning/developing/practicing skills
• Effective, well planned group work
• Independent learning
• Assessment for learning with follow up intervention
• Progress
• Mini plenaries
• Clear conclusion/outcome
• Enthusiasm from teachers and pupils
• Use of technology
Monitoring and Evaluation:
How will the effectiveness of the policy be monitored?
Teaching and Learning will be monitored regularly through a variety of means:
• Lesson observations
• Work scrutiny
• Discussion with pupils 
• Progress in lessons
• Tracking progress over time
• Exam results
Please refer to the annual lesson observation cycle for more 
detail.
How will we know when we have been successful?
• An established culture of learning
• High levels of student engagement
• An increase in independent learning
• Teachers adept at differentiating for all abilities
• Learning enhanced due to constructive feedback 
• Pupils taking ownership of their learning
• A collaborative approach to learning from teachers, TAs and pupils
• Consistency across the school
-November 2012
..................................................................................................

Our Children Say:
The Perfect Teacher is...

  • fun adventurous
  • a good listener
  • supportive
  • inspirational
  • cool
  • stylish
  • smart
  • funny without having to 
  • try too hard
  • talented
  • gentle
  • strict but fair
  • energetic
  • fit
  • caring
  • polite
  • patient
  • motivational
  • encouraging
  • honest
  • clever
  • respectful
  • And believes in us

അനുബന്ധം 2

Tuesday, January 1, 2013

വിദ്യാലയത്തില്‍ കഥോത്സവം ( story telling festival )

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം -3
ഇതാ ഒരു വിദ്യാലയം .അവിടെ കഥകളുടെ ഉത്സവം നടത്തും.
കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആ ഉത്സവം നാടിന്റെ ഉത്സവമായി മാറി.
ചുമതല കുട്ടികള്‍ക്ക്
ഈ പരപാടിയുടെ ഏറ്റവും വലിയ സവിശേഷത അതു കുട്ടികളില്‍ ഉത്തരവാദിത്വം ഏല്‍പിച്ചു കൊടുത്തുവെന്നതാണ്. അക്ഷരാര്‍ഥത്തില്‍ അവരുടെ വിവിധങ്ങളായ ശേഷികള്‍ വളര്‍ത്താന്‍ കഴിയുന്ന സമൂജ്വലസന്ദര്‍ഭം.
കുട്ടികള്‍ സംഘാടകര്‍മാത്രമല്ല സുരക്ഷിതമായ വേദി കണ്ടെത്തുന്നതിലും സാമ്പത്തികസമാഹരണം നടത്തുന്നതിലും പ്രൊഫഷണല്‍ കഥാവതാരകരെ കണ്ടെത്തുന്നതിലും ക്രാഫ്റ്റ് ,സംഗീത വിദഗ്ധരെ നിര്‍ണയിക്കുന്നതിലും ഒക്കെ ഗവേഷണമനസ്സോടെ പ്രവര്‍ത്തിക്കും. ആഹാരക്രമീകരണച്ചുമതലയും കുട്ടികള്‍ ഏറ്റെടുക്കും. ഒരു പരിപാടിയുടെ എല്ലാ ഉത്തരവാദിത്വങ്ങളും കുട്ടികള്‍ക്കു നല്‍കുക എന്നതു തന്നെ വലിയ കാര്യമല്ലേ. നാളെയുടെ ആവശ്യം പ്രായോഗിക നൈപുണികളാണ്. ഓരോ സന്ദര്‍ഭവും അതിനുളള പാഠങ്ങളാകണം. (നമ്മുടെ നാട്ടില്‍ കുട്ടികള്‍ എപ്പോഴും മുതിര്‍ന്നവര്‍ ഒരുക്കുന്ന വേദികളിലെ വിനീത അവതാരകര്‍മാത്രം. രക്ഷിതാക്കളും അധ്യാപകരും സ്വാഗതസംഘവും കുട്ടികളെ അടുപ്പിക്കാറില്ല. എല്ലാം മുതിര്‍ന്നിട്ടു മതി എന്നാണ് സമീപനം.ആശ്രിതബോധം വളര്‍ത്തി കുട്ടികളുടെ കഴിവു മുരടിപ്പിക്കുന്നവര്‍ ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും.) കുട്ടികള്‍ ടീമായി പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തു.
പരസ്യം, സമയക്രമീകരണം, ചമയങ്ങള്‍ നിര്‍മിക്കല്‍, സാമ്പത്തികം എന്നിങ്ങനെ എല്ലാം അവരുടെ നേതൃത്വത്തില്‍.അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമുളള ചുമതല വരെ കുട്ടികള്‍ തീരുമാനിച്ചു നല്‍കി.

February 2008 ലാണ് കഥപറയുന്ന ഉത്സവത്തെക്കുറിച്ച് അധ്യാപകര്‍ ആലോചിക്കുന്നത്. രണ്ടാഴ്ചയോളം കുട്ടികളുമായി ചര്‍ച്ച ചെയ്തു. ഏപ്രില്‍ മാസത്തില്‍ വിശദമായ ആസൂത്രണം നടത്തി. ജൂലൈ പന്ത്രണ്ടിന് ആദ്യ കഥോത്സവം . അടുത്ത വര്‍ഷവും ജൂലൈമാസം ഉത്സവം ആവര്‍ത്തിച്ചു
പുറത്തുളള കഥപറച്ചിലുകാരെ വിളിക്കുമ്പോള്‍ തന്നെ കുട്ടികളും കഥാവതാരകരാകും.
രക്ഷിതാക്കളില്‍ കഥാഖ്യാനനൈപുണി വളര്‍ത്താനുളള ശില്പശാലയും ഒരുക്കി. കഥാഖ്യാനപാരമ്പര്യത്തിന്റെ മൂല്യം തിരിച്ചറിയാനും പഠന്നതിന്റെ ഉടമസ്ഥതാബോധം വികസിപ്പിക്കാനും കഥാസാഹിത്യകൃതികള്‍ പരിചയെപ്പെടാനും തെരഞ്ഞെടുക്കാനും അവതരണരീതി തീരുമാനിക്കാനുമെല്ലാം കഥോത്സവം അവസരമൊരുക്കി.

ഓരോ ഉത്സവം കഴിയുമ്പോഴും സമൂഹത്തില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിച്ചു. അതു വിശകലനം ചെയ്തു. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്താനായി ഉപയോഗിച്ചു (ഫീഡ് ബാക്ക് ശേഖരണം - അതൊരു ജനാധിപത്യ സ്വഭാവമാണ്. മറ്റുളളവരിലൂടെ നമ്മെക്കാണല്‍. ക്ലാസിനും സ്കൂളിനും അധ്യാപകര്‍ക്കും ഓരോ സന്ദര്‍ഭം കഴിയുമ്പോഴും സ്വയം മെച്ചപ്പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആലോചിക്കാം )
കുട്ടികളുടെ ആത്മവിസ്വാസം വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്നാണ് സ്കൂള്‍ അവകാശപ്പെടുന്നത്. വലിയസദസ്സിനു മുമ്പാകെ നിവര്‍ന്നു നിന്നു കാര്യങ്ങള്‍ അഴതരിപ്പിക്കാന്‍ അവര്‍ക്കു സങ്കോചമില്ലാതെയായി. വാചിക നൈപുണി വികസിച്ചു. അവതരണശേഷിയും. ആസൂത്രണവും നിര്‍വഹണവും വഴി അവര്‍ വിദ്യാഭ്യാസപ്രവര്‍ത്തകരാവുക കൂടി ചെയ്തു
വാര്‍ത്തകളില്‌ ഇങ്ങനെ-
Every year St. Mary’s hold a Story Telling Festival.  In preparation for this, the children read extensively to research material for the event.  They then have the opportunity to adapt stories or even write their own for the festival. "
St Mary's R.C. Primary Chipping