ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, September 22, 2012

പി ടി എ ജനകീയ അവാര്‍ഡ് നല്‍കി അധ്യാപകരെ അംഗീകരിക്കുകയാണ്, ആദരിക്കുകയാണ്, സ്നേഹിക്കുയാണ്,


അധ്യാപകര്‍ അവാര്‍ഡിനായി അപേക്ഷിക്കണം. പലപ്പോഴും പലരുടെയും കാലു പിടിച്ചു അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നവരുമുണ്ട്. വിദ്യാലയത്തിനു പുറത്ത് ചെയ്ത പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്ല അധ്യാപനത്തിനുളള തെളിവല്ല. അവാര്‍ഡ് നല്‍കേണ്ടത് 
  • പ്രാദേശികസമൂഹമാണ്.
  • രക്ഷിതാക്കളാണ്. 
  • വിദ്യാര്‍ഥികളാണ്. 
  •  
ജനകീയ അവാര്‍ഡ് നല്‍കി  അധ്യാപകരെ   അംഗീകരിക്കുകയാണ്, ആദരിക്കുകയാണ്, സ്നേഹിക്കുയാണ്, കടപ്പാട് അറിയിക്കുകയാണ് പുറത്തൂര്‍ യു പി സ്കൂള്‍ പി ടി എ.

മികച അധ്യാപകന്/അധ്യാപികയ്ക്ക്  കുടംബസഹിതം വിദശയാത്രാവസരൊമാരുക്കി പുറത്തൂര്‍ മലപ്പുറം പുറത്തൂര്‍ സര്‍ക്കാര്‍ വിദ്യാലയ പി.ടി.എ മാതൃകയാകുന്നു,
  • പഠനനിലവാരം ഉയര്‍ത്തുന്നതിനായി
  • ഈ വര്‍ഷം നടത്തിയ പി.ടി.എ ശാക്തീകരണ പരിപാടിയുടെഭാഗമായാണ് പദ്ധതി.
  • അധ്യാപകരുടെ അകാദമിക് യോഗ്യത, അധ്യയനമികവ്, ആധുനിക ബോധന സാങ്കേതിക വിദ്യകളുടെ ഉപേയാഗം എന്നിവ പരിഗണിച്ചാണ് മികച്ച  അധ്യാപകനെ കണ്ടെത്തുന്നത്
  • യു ഏ ഇ യിലേക്കാണ് യാത്രാവസരം.
  • അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ബി ആര്‍  സി സഹായേത്തോടെ പി ടി എ പ്രത്യേക മാനദണ്ഡങ്ങള്‍ രൂപീകരിക്കും.
  • വിദ്യാര്‍ഥികളും പ്രധാനധ്യാപികയുമാണ് അധ്യാപകരെ വിലയിരുത്തുനത്.
  • അധ്യാപകരെക്കുറിച്ചുളള വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ക്കാണ് മുന്‍ഗണന.
  • ഗള്‍ഫ് വ്യവസായിയായ സി പി കുഞ്ഞിമൂസയുടെ സഹായേത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

-പി രമണി
പ്രധാനധ്യാപിക
ഗവ.യ പി സ്കൂള്‍ പുറത്തൂര്‍

മികച്ച വിദ്യാര്‍ത്ഥികള്‍ക്ക്  വിമാനയാത്രാനുഭവം ഒരുക്കിയ വിദ്യാലയമാണ്.
മൂന്നു വിദ്യാര്‍ഥികളും രണ്ടു അധ്യാപകരും കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു പറന്നത് ഈ പരിപാടിയുടെ ഭാഗം
എണ്ണൂറ്റിയമ്പതു കുട്ടികള്‍ പഠിക്കുന്നു.

വിദ്യാലയത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍
  • അമ്മമാര്‍ക്കു ലൈബ്രറി
  • ഒരു പകല്‍ എന്റെ കുഞ്ഞിനൊപ്പം.(ഏകദിന രക്ഷാകര്‍തൃ ശില്പശാലകള്‍.)
  • എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു.(പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങള്‍)
  • പി എസ് സി കോച്ചിംഗ് ക്ലാസുകള്‍
  • ബോധവത്കരണ അയല്‍ക്കൂട്ടങ്ങള്‍
  • സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്
  • എല്ലാ ക്ലാസിലും ലാബ്
  • എല്ലാ ക്ലാസിലും അക്വേറിയം
  • എല്ലാ ക്ലാസിലും ലൈബ്രറി
  • എല്ലാ പെണ്‍ കുട്ടികള്‍ക്കും സൈക്കിളിംഗ് പരിശീലനം
  • മാസം ഒരു വിശിഷ്ടാതിഥി ( അഭിമുഖം)
  • ശാസ്ത്രഗവേഷണങ്ങള്‍ക്കു പ്രത്യേക വിഭാഗം
  • ശിശു സൗഹൃദ ഗണിത, സാമൂഹികശാസ്ത്ര, ശാസ്ത്ര ലാബുകള്‍
  • നല്ല ഭക്ഷണം മികച്ച ശിക്ഷണം
  • സമഗ്ര സ്കൂള്‍ ആരോഗ്യ പരിരക്ഷണ പരിപാടി
  • എല്ലാ കുട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ


-വിദ്യാലയവിശേഷം അയച്ചു തന്നത് ടി പി മുഹമ്മദ് മുസ്തഫ. 
ജനകീയ അവാര്‍ഡുകളെ പ്രോത്സാഹിപ്പിക്കുക .
നന്മയുടെ വിദ്യാലയങ്ങളെ മാതൃകയാക്കുക  

3 comments:

സുജനിക said...

മികച്ച മാതൃക തന്നെ.അനുമോദിക്കുന്നു. ജനകീയ അവാര്‍ഡുകള്‍ക്കേ എന്തെങ്കിലും വിലയുള്ളൂ. കുട്ടികള്‍ ഒരുക്കുന്ന അവാര്‍ഡുകള്‍ക്ക് അതിലധികം വിലയുണ്ട്. നല്ല അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ എന്നും അവര്‍ഡുകള്‍ നല്കുന്നു...സ്നേഹ ബഹുമാനങ്ങളിലൂടെ. ഈ ആഴ്ച്ചത്തെ മാതൃഭൂമി വാരികയില്‍ ടി.വി.പ്രസന്നടീച്ചര്‍ എഴുതിയ 'മധുരച്ചൂരല്‍ 'പോലെ. കുട്ടികള്‍ അവരുടെ അദ്ധ്യാപകരെ ഓര്‍ക്കുന്നു എന്നതിനേക്കാള്‍ വലിയ അവാര്‍ഡ് എന്തുണ്ട്?

Ghs chempakappara said...

ഇതൊരു നല്ല മാതൃകയാണ് ..എന്നും വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നവരാണ് സര്‍ക്കാര്‍ സ്കൂളിലെ അദ്യാപകര്‍...... അവരെ ആദരിക്കാനും അംഗീകരിക്കാനും എല്ലാവരും മറക്കുന്നു ..ഇക്കഴിഞ്ഞ അട്യാപകധിനത്തില്‍ സ്കൂളിലെ പാചകതൊഴിലാളി മുതല്‍ പ്രധാനാധ്യാപിക വരെയുള്ള മുഴുവന്‍ പേരെയും ഞങ്ങളുടെ സ്കൂള്‍ SMC ആദരിച്ചു ..ഉപഹാരങ്ങള്‍ നല്‍കി ..ഏറ്റവും വലിയ അവാര്‍ഡ്‌ കുട്ടികളും രക്ഷാകര്‍ത്താക്കളും നല്‍കുന്നത് തന്നെയാണ് ...

minimathew said...

very good