ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 30, 2011

ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് ക്ലാസ്സില്‍ -2


2 .വെന്‍ ഡയഗ്രം
    ലോക പാല്‍ ബില്ലും ജനലോക് പാല്‍ ബില്ലും  താരതമ്യം ചെയ്യണം .അവ രണ്ടും ഇതെല്ലാം കാര്യങ്ങളില്‍ വേറിട്ടിരിക്കുന്നു? എതെലാം കാര്യങ്ങളില്‍ യോജിപ്പുണ്ട് ഇത് വെന്‍ഡയഗ്രത്തിന്റെ സഹായത്തോടെ അവതരിപ്പിക്കാം . ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടവ മാത്രം പരിഗണിക്കുന്നതാണ് ഉചിതം.,..
 
  വെന്‍ഡയഗ്രത്ത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്. 
  • ഒന്ന് പൊതുവായുള്ളവ എഴുതാനുള്ള ഇടം. ചിത്രത്തില്‍ വൃത്തങ്ങള്‍ പരസ്പരം പങ്കിടുന്ന സ്ഥലം അതിനുള്ളത്. 
  • താരതമ്യം ചെയ്യുന്ന ഓരോ വസ്തുവിന്റെയും/സംഭവത്തിന്റെയും/പ്രതിഭാസത്തിന്റെയും/പ്രവണതയുടെയും  /തത്വത്തിന്റെയും/സമീപനത്തിന്റെയും/വിചാര ധാരയുടെയും   തനതായ പ്രത്യേകതകള്‍ എഴുതാന്‍ ഇടംഉണ്ട്.
 സസ്യങ്ങളെയും  ജന്തുക്കളെയും താരതമ്യം ചെയ്യണം എന്നിരിക്കട്ടെ .അവയ്ക്ക് വ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ചില പൊതു സവിശേഷതകളും ഉണ്ട്.  രണ്ടിനും ബാധകമായവ എഴുതാന്‍ പൊതുസ്ഥലം ഉപയോഗിക്കാം.

     സ്വാതന്ത്ര്യ സമരങ്ങള്‍ , ഭൂപ്രദേശങ്ങള്‍ , യുദ്ധങ്ങള്‍ ,അല്ലെങ്കില്‍ സാമൂഹിക വ്യവസ്ഥിതികള്‍ , രണ്ടു കലാരൂപങ്ങള്‍ ,രണ്ടു കവിതകള്‍ താരതമ്യം ചെയ്യാന്‍ . ..ഇങ്ങനെ എന്ത് വേണമെങ്കിലും ചിത്രീകരിക്കാം.
ലേഖനത്തിന്റെയോ കുറിപ്പിന്റെയോ ഭാഗമായി ഇത് ഉള്ചെര്‍ക്കാം. കണ്ടെത്തലുകള്‍ ചാര്‍ട്ടില്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കാം..
സാജാത്യങ്ങളും വൈജാത്യങ്ങളും ഉള്ളവയാണ് വെന്‍ ഡയഗ്രത്തിനു വഴങ്ങുക,
  ഈ  ചിത്രം മൂന്നുകാര്യങ്ങള്‍ താരതമ്യം ചെയ്യാനുള്ളതാണ്. മലനാട്,ഇടനാട്‌ ,തീരപ്രദേശം ഇവിടങ്ങളിലെ കൃഷി ഇനങ്ങള്‍ പോലെ വഴങ്ങുന്നവ പരിഗണിക്കാം.



ക്ലാസ് റൂം പ്രക്രിയയില്‍ ഇത് എങ്ങനെ ഉപയോഗിക്കാം?
  • മുന്‍ കൂട്ടി തയ്യാറാക്കി കൊണ്ട് പോകേണ്ടതില്ല. 
  • കുട്ടികളുടെ അന്വേഷണ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് ക്രോഡീ കരിക്കുന്നതിന് ഉപയോഗിക്കാം  .നിര്‍മിച്ച അറിവിനെ ചിട്ടപ്പെടുത്താന്‍ കഴിയും
  • ഗ്രൂപ്പുകള്‍ക്ക് അവരുടെ കണ്ടെത്തലുകള്‍ പങ്കുവെക്കാന്‍ ഈ സാധ്യത ഉപയോഗിക്കാം. ഓരോ  ഗ്രൂപ്പിന്റെയും അവതരണം വിശകലനം ചെയ്യണം
  •  പ്രബന്ധങ്ങള്‍ എഴുതുമ്പോള്‍ ,താരതമ്യകുറിപ്പു എഴുതുമ്പോള്‍ അതിന്റെ ഭാഗം ആക്കാം.(താരതമ്യകുറിപ്പിന്റെ പ്രക്രിയ  മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യാം.)

  • 3 .സമാനതാ ചിത്രീകരണം                                   
      രണ്ടു ആശയങ്ങളുടെ കഥാപാത്രങ്ങളുടെ വസ്തുതകളുടെ സംഭവങ്ങളുടെ സമാനതകള്‍ മാത്രം അവതരിപ്പിക്കാന്‍ ഈ ചിത്രീകരണം ഉപയോഗിക്കാം.


     
വൈവിധ്യമുള്ള രീതികള്‍ നല്ല ദൃശ്യാനുഭവം നല്‍കും
പഠന ശൈലി പരിഗണിക്കുകയും ഒപ്പം നടക്കും.
.ഇവ കൂടി വായിക്കൂ _ക്ലിക്ക് ചെയ്യുക 
  1. മൈന്‍ഡ് മാപ്പിങ്ങും വായനയും.
  2. വായനയും ചിത്രീകരണവും


5 comments:

minimathew said...

സര്‍ ,
"ഒര്‍ഗനൈസേഴ്സും ആശയവിനിമയവും" ഈ ചര്‍ച്ച കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഒരു വിഭാഗം കുട്ടികളാവും ചിത്രരൂപത്തില്‍ കാര്യങ്ങള്‍ വിശകലനവേഗത കൂടിയ 'വിഷ്വല്‍ ലേനെഷ്സ് '. ഭിന്നതല പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം വേണ്ടി വരുമ്പോള്‍ ഇത്തരം പല സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനു ചൂണ്ടുവിരലിലെ ഈ ചര്‍ച്ചകള്‍ പ്രയോജനപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു
മിനി മാത്യു ,
ബി ആര്‍ സി പെരുമ്പാവൂര്‍

G Ravi said...

കഠിനാധ്വാനിയുടെ രാവുകള്‍ ഉറങ്ങാന്‍ മാത്രമുള്ളതല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ കുറിപ്പുകള്‍.പക്ഷേ "പഴയതൊക്കെയും പാടെ മറന്നു ഞാന്‍......".ജി രവി

venugopal b s said...

പുതിയ വഴികള്‍ തുറക്കാനുള്ള സന്മനസ്സിന് നന്ദി.
പക്ഷെ എത്ര അധ്യാപകര്‍ ഇതിനായി മനസ്സ് തുറക്കും.
കണ്ടെത്തലിന്റെ ആഹ്ലാദം പങ്കിടാനുള്ള അവസരം
ക്ലാസ് മുറിയിലെന്നതുപോലെ ക്ലുസ്റെര്‍ ട്രെയിനിംഗ് ലും
ഒരുക്കികൊടുക്കെണ്ടതല്ലേ?കുറ്റകരമായ അനാസ്ഥ
ആരുടെ പക്ഷത്താണ് ? അതും ചര്‍ച്ച ചെയ്യപ്പെടെണ്ടാതല്ലേ?
സസ്നേഹം
വേണുഗോപാല്‍

.

drkaladharantp said...

mini, ravi, venumaash
അധ്യാപകര്‍ പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്
അതിനു ആശയവും അനുഭവവും നിരന്തരം ലഭിക്കണം
അക്കാദമിക അന്വേഷണ സംസ്കാരം ഉണ്ടാകണം
നമ്മള്‍ ഓരോരുത്തരും കാട്ടുന്ന അനാസ്ഥ ആദ്യം പരിഹരിക്കാം
നമ്മില്‍ തുടങ്ങുന്നതല്ലേ ഭംഗി.

ARIVU said...

കുട്ടികളുടെ കണ്ടെത്തലുകള്‍ ക്രോഡീകരിക്കുന്ന അവസരത്തില്‍ ഇത് ഏറ്റവും പ്രയോജനപ്പെടും. പ്രയോഗിച്ചുനോക്കിയിട്ടുണ്ട്. നാലാം ക്ലാസ്സ് പരിസരപഠനത്തിലെ നിരീക്ഷണക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്‍ മുന്നോടിയായി ഇതു പ്രയോജനപ്പെടുമെന്നാണ് അനുഭവം. പ്രത്യേകിച്ച് എഴുതി പ്രകടിപ്പിക്കുവാന്‍ ഭാഷാശേഷി കുറഞ്ഞ കുട്ടികള്‍ക്ക് വളരെയേറെ സഹായകമാണ് ഈ രീതി