ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, December 22, 2010

വിഷമഴ തകര്‍ത്ത ജീവിതക്കാഴ്ചകളുമായി സര്‍വശിക്ഷ അഭിയാന് കലാജാഥ


ഉപ്പള:പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് 'യന്ത്രപ്പറവകള്‍' വട്ടമിട്ട് പറന്നപ്പോള്‍ സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി സര്‍വശിക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ കലാജാഥ.
കാസര്‍കോട് വിവിധ പഞ്ചായത്തുകളില്‍ എന്‍ഡോ സള്‍ഫാന്‍ -ജീവിതം മുരടിപ്പിച്ച കുഞ്ഞുങ്ങള്‍ ഉണ്ട്.എന്മകജെയില്‍ തൊണ്ണൂറ്റി രണ്ടു പേര്‍, കയ്യൂര്‍ ചീമെനിയില്‍ നാല്പത്തിരണ്ടും,വെല്ലൂരില്‍ അമ്പത്തന്ച്ചും കുട്ടികള്‍ ...ഇവരെ സ്കൂളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍വശിക്ഷ അഭിയാന്‍.ഇത് വരെ അമ്പതോളം കുട്ടികളെ പഠിപ്പിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.ഇനിയും മുന്നോട്ട് പോകണം.അതിനു ജന പിന്തുണ ആവശ്യം.അതാണ്‌ കലാ ജാഥയുടെ ലക്‌ഷ്യം.

വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെച്ചു
അനില്‍ നടക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച കലാജാഥയില്‍ ഹരിദാസ് നടക്കാവ്, രാഹുല്‍ ഉദിനൂര്‍, മധു കൊടക്കാട്, ഷിബിന്‍, സിനി, ജസ്‌ന, ദിനേശന്‍, ജോഷി, സുരേഷ്, നിഷാന്‍ എന്നിവരാണ് അംഗങ്ങള്‍.

ജി.യു.പി.എസ് പെര്‍ഡാല, ജി.യു.പി.എസ് കാസര്‍കോട്, ജി.യു.പി.എസ് അഗനഹോള, ജി.യു.പി.എസ് ചുള്ളിക്കര, എ.യു.പി.എസ് ബിരിക്കുളം, ജി.യു.പി.എസ് ചന്തേര എന്നീ സ്‌കൂളുകളില്‍ പരിപാടി അവതരിപ്പിച്ച് ഡിസംബര്‍ 10ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സമാപിച്ചു . സര്‍വശിക്ഷ അഭിയാന്‍ഐ.ഇ.ഡി.സി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.തമ്പാന്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍, അനൂപ് ജാഥാ മാനേജര്‍.
എസ് എസ് എ വിദ്യാഭ്യാസത്തില്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിനു ഉത്തരം കൂടിയാണ് ഈ ജാഥ.ഇന്നലെ ചൂണ്ടു വിരല്‍ പങ്കു വെച്ച അനുഭവം ഇതുമായി ചേര്‍ത്ത് വായിക്കണം.
ഇവ കൊണ്ട് അവസാനിക്കുനില്ല പ്രവര്‍ത്തനങ്ങള്‍ എന്‍ഡോ സള്‍ഫാന്‍ ദുരിതം നല്‍കിയ കുഞ്ഞുങ്ങള്‍ക്കായി സ്നേഹ സംഗമം നടത്തി..അത് ആവേശകരം.ഈ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് വിളിച്ചോതിയ പരിപാടി.

1 comment:

SREEJA S. said...

അറിവിന്റെ പുതിയ തലങ്ങള്‍ ....നന്ദി സര്‍ ..